KeralaLatest

ടയറില്‍ വിസ്മയം തീര്‍ത്ത് ഷാജി

“Manju”

തൃശൂര്‍ ; ഉപയോഗശൂന്യമായ ടയറുകള്‍ ഫര്‍ണീച്ചറാക്കി മാറ്റും തൃശൂര്‍ കുറ്റുമുക്ക് സ്വദേശി ഇ.ഡി.ഷാജി. പഴയ ടയറുകള്‍ കിട്ടിയാല്‍ ഫിഷ് ടാങ്കുകള്‍ മുതല്‍ കുട്ടവഞ്ചി വരെ ഷാജി നിര്‍മ്മിക്കും

ചെടിച്ചെട്ടിയും കുട്ടവഞ്ചിയും എന്തിന്, ഊഞ്ഞാല്‍ വരെ പഴയ ടയറില്‍ ഷാജി നിര്‍മിച്ചു കഴിഞ്ഞു . തേഞ്ഞുപോയ ടയറാണെങ്കിലും സാരമില്ല. പക്ഷേ, ടയറില്‍ ദ്വാരം ഉണ്ടാകരുതെന്ന് മാത്രം. പഴയ ടയറുകള്‍ നിശ്ചിത ആകൃതിയില്‍ ഇയാള്‍ മുറിക്കും. പിന്നെ, പെയിന്റ് അടിക്കും. ഇങ്ങനെയാണ്, ചെടിച്ചട്ടികളും ഫിഷ് ടാങ്കുകളും ഒക്കെ നിര്‍മിക്കുന്നത്. ചെറിയ മേശയും സോഫയും നിര്‍മിക്കാനും ടയറുകള്‍ കൊണ്ട് ഷാജിക്ക് പറ്റും.

 

Related Articles

Back to top button