International

റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി എഡ്യൂക്കേഷന്‍ സ്‌കൂള്‍

“Manju”

കുവൈറ്റ് സിറ്റി: 73-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ കുവൈറ്റിലെ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ സ്‌കൂള്‍ ആഘോഷിച്ചു. രാവിലെ 8 മണിയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രത്യേകം സജ്ജമാക്കിയ സ്‌കൂള്‍ അങ്കണത്തിലും ഓണ്‍ലൈന്‍ പ്ലാറ്റഫോമിലുമായാണ് നടന്നത്.

ഇന്ത്യന്‍ എഡ്യൂക്കേഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. പ്രേംകുമാര്‍ സ്‌കൂള്‍ അങ്കണത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തുടര്‍ന്ന് ബഹുമാന്യനായ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് രാജ്യത്തിന് സമര്‍പ്പിച്ച റിപ്പബ്ലിക് ദിനസന്ദേശം പ്രിന്‍സിപ്പല്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും രാജ്യം ഒറ്റകെട്ടായി നില്‍ക്കണം എന്നും കൊറോണ മഹാമാരിയില്‍ വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തിപ്പിടിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button