KeralaLatest

നാടകത്തില്‍ അഭിനയിച്ച്‌ കുളമാക്കി; അന്ന

“Manju”

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നടി അന്ന രേഷ്മ രാജന്‍. നടി അഭിനയ രംഗത്ത് ആതുര സേവന രംഗത്ത് നിന്നാണ് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിരുന്നതല്ല എന്നും , നഴ്സിംഗിന്റെ പരീക്ഷയ്ക്ക് പോലും ഭയക്കാതിരുന്ന താന്‍ ടെന്‍ഷന്‍ അടിച്ചത് അങ്കമാലി ഡയറീസിന്റെ സെറ്റില്‍ എത്തിയെന്നുമാണ് താരം പറയുന്നത്. സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്ളക്സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്‌കൂളില്‍ വച്ച്‌ എന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ സ്‌കൂള്‍ അധികൃതരും അനുവദിച്ചിരുന്നില്ല. സ്‌കൂളിലായിരുന്നപ്പോള്‍ അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച്‌ എന്റെ ഭാഗം ഞാന്‍ കുളമാക്കിയിരുന്നു.

 

Related Articles

Back to top button