IndiaKeralaLatest

ഗ്രാമീണര്‍ക്ക് ശുദ്ധ ജലം ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : ഗ്രാമീണര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. ജല ജീവന്‍ മിഷന്റെ ഭാഗമായി ഇതുവരെ രണ്ട് കോടിയിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്രം കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിരിക്കുന്നത്. വരും നാളുകളില്‍ പദ്ധതിയുടെ കീഴില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ജല ജീവന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയ വിവരം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രിയാണ് അറിയിച്ചത്. എല്ലാ ജനങ്ങള്‍ക്കും ശുദ്ധ ജലം എന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതായി അഭിമാനത്തോടെ തന്നെ നിങ്ങളോട് പറയാം. മനുഷ്യര്‍ക്കുണ്ടാകുന്ന ഭൂരിഭാഗം ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ ശുദ്ധ ജലം കുടിക്കുന്നതിലൂടെ കഴിയും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സംഭാവന നല്‍കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജല ജീവന്‍ മിഷന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഗ്രാമങ്ങളിലെ ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്രം കുടിവെളളം ഉറപ്പാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി സാധാരണ കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച്‌ ഗോത്ര വിഭാങ്ങള്‍ക്കാണ് ഏറെ പ്രയോജനപ്പെടുക. 2024 ഓട് കൂടി രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വെള്ളം എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

Related Articles

Back to top button