IndiaLatest

കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകും

“Manju”

ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യവാരത്തോടെ കോവിഡ് മൂന്നാംതരംഗം ദുര്‍ബലമാകുമെന്ന് റിപ്പോര്‍ട്ട്. കേസുകള്‍ കുറയുമ്പോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവുവരുത്തേണ്ടത് സ്കൂളുകളിലാണെന്നും ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ.അനുരാഗ് അഗര്‍വാള്‍ പറയുന്നു.

കുട്ടികളെ സ്കൂളില്‍നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യും. കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്കൂളില്‍ പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്.

പോളിയോ പോലെയോ ചിക്കന്‍ പോക്സ് പോലെയോ കോവിഡ് വൈറസില്‍നിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല. കോവിഡ് വൈറസ് പല വകഭേദങ്ങളായി രൂപാന്തരം പ്രാപിച്ച്‌ സമൂഹത്തില്‍ നിലനില്‍ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രതിരോധശേഷി ആര്‍ജിച്ച്‌ മുന്നോട്ടുപോവുക മാത്രമാണ് ഏക പ്രതിവിധിയെന്നും അനുരാഗ് പറഞ്ഞു.

Related Articles

Back to top button