IndiaLatest

20,000 ലിറ്റര്‍ അധികം മണ്ണെണ്ണ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍‍

“Manju”

ന്യൂഡല്‍ഹി : കേരളത്തിലെ മണ്ണെണ്ണ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് 20,000 കിലോ ലിറ്റര്‍ അധികം മണ്ണെണ്ണ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് റേഷന്‍ കടകളിലും മറ്റും മണ്ണെണ്ണ വിതരണത്തിന് ക്ഷാമമാണ്. ഇതോടെ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഡഹിയിലെത്തി കേന്ദ്ര സര്‍ക്കാരിനോട് അധിക വിഹിതം ആവശ്യപ്പെടുകയായിരുന്നു. കേരളത്തിന്റെ ആവശ്യം ആംഗീകരിക്കുകയുമായിരുന്നു.

മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മണ്ണെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായും കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി അറിയിച്ചു.എണ്ണക്കമ്പനികളുമായി സംസാരിച്ച്‌ കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാന്‍സായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ റേഷനിങ് കണ്‍ട്രോളര്‍ ഉത്തരവിറക്കി. അതായത് ലിറ്ററിന് പഴയ വിലയായ 53 രൂപയ്ക്ക് ഈ മാസം 16 വരെ മണ്ണെണ്ണ ലഭിക്കും. അതിന് ശേഷം വില 81 രൂപയാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ വിഹിതം ഇതുവരെ വാങ്ങാത്ത എഎവൈ കാര്‍ഡുകാര്‍ക്കാണ് ഈ ഇളവ് ബാധകമാകുക.

Related Articles

Back to top button