KeralaLatest

വിവാഹമോതിരം കാണാതായി; 11 വര്‍ഷത്തിനിടെ കണ്ടെത്തി

“Manju”

പട്ടാഴി: ഓണക്കളിക്കിടെ കാണാതായ വിവാഹ മോതിരം 11 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മോതിരം ലഭിച്ചത്. പട്ടാഴി മീനം ഭാഗത്തെ കുളത്തിന് സമീപത്തെ തോട് നവീകരിക്കുന്നതിനിടെ സ്വര്‍ണ മോതിരം കിട്ടിയത്. മീനം കൂട്ടിങ്കല്‍ വീട്ടില്‍ ഗിരിജയ്ക്കാണ് സ്വര്‍ കിട്ടിയത്. ഇവര്‍ ഈ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമോതിരം നഷ്ടമായ ആളിനെ അറിയിച്ചു.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണക്കളിക്കിടെ പേപ്പാട്ടില്‍ ഉണ്ണിയുടെ കയ്യിലുള്ള മോതിരം പഞ്ചായത്ത് കുളത്തില്‍ നഷ്ടപ്പെടുകായായിരുന്നു. അന്ന് പ്രദേശവാസികളും മറ്റും തിരച്ചെല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത്രയും വര്‍ഷത്തിനിടെ പല തവണ കുളം നവീകരിച്ചിരുന്നു. കുളത്തിന് സമീപത്തെ തോട് നവീകരിക്കുന്നതിനിടെയാണ് ഉണ്ണിയുടെ ഭാര്യ രാജിയുടെ പേരെഴുതിയ മോതിരം ലഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ അശോകന്‍, അംഗങ്ങളായ സജീവ് കല്ലൂര്‍, ജെയിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാജിയെത്തി മോതിരം ഏറ്റുവാങ്ങി.

Related Articles

Back to top button