KannurLatest

കണ്ണൂരില്‍ പ്രിന്റിങ് സ്ഥാപനത്തില്‍ തീപിടിത്തം

“Manju”

കണ്ണൂര്‍: കൂടാളിയില്‍ പ്രിന്റിങ് സ്ഥാപനത്തില്‍ തീപിടിച്ചു. കൂടാളി സ്വദേശിയായ ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ടാസ്‌ക് ആന്‍ഡ് പ്രിന്‍റ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
അസി.സ്റ്റേഷന്‍ ഓഫിസര്‍മാരായ വേണു, സി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ഒരു യൂണിറ്റും സ്റ്റേഷന്‍ ഓഫിസര്‍ ടിവി ഉണ്ണിക്കൃഷ്ണന്‍ നേതൃത്വത്തില്‍ മട്ടന്നൂരില്‍ നിന്നെത്തിയ ഒരു യൂണിറ്റും ആണ് തീയണച്ചത്.

Related Articles

Back to top button