KeralaLatest

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; കാരശ്ശേരിയും, നീലകണ്ഠനും

“Manju”

ഒന്നര പതിറ്റാണ്ടിലേറെയായി വികസന രാഷ്ടീയത്തെയും ഇടതുപക്ഷത്തെയും നിരന്തരം ഓഡിറ്റ് ചെയ്യുന്നവരാണ് എംഎന്‍ കാരശേരിയും, സി ആര്‍ നീലകണ്ഠനും.എന്നാല്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയ ഇവര്‍ക്കെതിരെയും ചില ചോദ്യങ്ങള്‍ ചോദിച്ച്‌ തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങളെ സധൈര്യം നേരിടാതെ സൈബര്‍ ആക്രമണം എന്ന് പരിവേദനപ്പെടുകയാണ് ഇവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍.

ഒന്നര പതിറ്റാണ്ടിലേറെയായി സി ആര്‍ നീലകണ്ഠനും , പ്രൊഫസര്‍ എം എന്‍ കാരശേരിയും സിപിഐഎമ്മിനെ നന്നാക്കിയെ അടങ്ങു എന്ന വാശിയില്‍ ഇറങ്ങി തിരിച്ചവരാണ്. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നന്നാകുന്നില്ലെന്ന്കണ്ടപ്പോള്‍ ഇരുവരും ആം ആദ്മിയില്‍ ചേര്‍ന്ന് അല്‍പ്പകാലം സിപിഐഎമ്മിനെ നന്നാക്കാന്‍ ശ്രമിച്ചു.

പരിസ്ഥിതി, പ്രത്യശാസ്ത്രം, രാഷ്ടീയം , ഇടതുധാര്‍മ്മികത, വിദേശമൂലധനം, വിഭാഗീയത എന്ന് വേണ്ട മറുഭാഗത്ത് സിപിഐഎം ആണെങ്കില്‍ കീചകനോ , ഭീമനോ ഒക്കെയായി ഇവര്‍ ഇരുവരും താരാതരം പോലെ പകര്‍ന്നാട്ടം നടത്തി. ചാനല്‍മുറികളിലെ ശീതികരിച്ച കസേരയിലിരുന്ന് ഇടതുപക്ഷ നേതാക്കളുടെ കുടുംബത്തെ അവസാനത്തെ കണ്ണിയെയുംലക്ഷ്യം വെച്ച്‌ ഇരുവരും മൂര്‍ച്ചയേറിയ വിമര്‍ശനം തൊടുത്ത് വിട്ടു. കേരളത്തിന്‍റെ വികസനത്തെ ടോര്‍പിടോ ചെയ്യുന്ന മിക്ക സമാന്തര സമരങ്ങളിലും ഇവര്‍ നിത്യസാനിധ്യമായിരുന്നു.

Related Articles

Back to top button