InternationalLatest

ഇന്റര്‍ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം

“Manju”

ഇന്റര്‍ മിയാമിയെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിച്ച്‌ ലയണല്‍ മെസിയുടെ മാജിക്. ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്റര്‍ മിയാമി കന്നി കിരീടം ഉയര്‍ത്തിയത്. ഷൂട്ടൗട്ടില്‍ 9-10നാണ് മിയാമിയുടെ വിജയിച്ചത്. കരിയറിലെ 44-ാം കിരീട നേട്ടമാണ് മെസി ഇന്ന് ആഘോഷമാക്കിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോള്‍ വീതമായിരുന്നു അടിച്ചിരുന്നത്. മെസിയുടെ ഇടംകാലന്‍ ലോംഗ് റെയിഞ്ചറായിരുന്നു മത്സരത്തിലെ പ്രധാന ആഘര്‍ഷണം. 23-ാം മിനുട്ടിലായിരുന്നു ബോക്‌സിന് പുറത്തു നിന്നുള്ള ഒരു മഴവില്ല് നാഷ്‌വില്ലെയുടെ പോസ്റ്റിലേക്ക് തൊട്ടുരുമി ഇറങ്ങിയത്. ആദ്യ പകുതിയില്‍ മിയാമി 1-0ന്റെ ലീഡ് നിലനിര്‍ത്തിയെങ്കിലും രണ്ടാ പകുതിയില്‍ ആക്രമിച്ചു കളിച്ച നാഷ്‌വില്ലെ 56-ാം മിനുട്ടില്‍ സമനില കണ്ടെത്തി. പികോല്‍റ്റ് ആണ് അവര്‍ക്ക് സമനില ഗോള്‍ നല്‍കിയത്.

മെസി രണ്ടാമതും ഗോള്‍ വലയക്ക് അരികിലെത്തിയെങ്കിലും ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതോടെ മത്സരം ഷൂട്ടൗട്ടില്‍ കലാശിക്കുകയായിരുന്നു. ആദ്യ കിക്ക് എടുത്ത് മെസി അനായാസം ലക്ഷ്യം കണ്ടതോടെ ടീമിന് ഊര്‍ജമേകി. നാഷ്‌വില്ലെയുടെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തില്‍ മിയാമിക്ക് മുന്‍തൂക്കം നല്‍കി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റര്‍ മിയാമിയും നഷ്ടമാക്കിയതോടെ സ്‌കോര്‍ 4-4 എന്നായി. തുടര്‍ന്ന് കളി സഡന്‍ ഡെത്തിലേക്ക് നീങ്ങി. ടീമിലെ 11 താരങ്ങളും പെനാല്‍റ്റി അടിക്കേണ്ടി വന്നു.ഡ്രേക്ക് കോളണ്ടറിന്റെ മികവാണ് മിയാമിക്ക് വിജയം സമ്മാനിച്ചത്.

 

 

Related Articles

Back to top button