IndiaLatest

പ്രത്യേക വായ്പാ പദ്ധതിയുമായി ബാങ്ക് ഓഫ് ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാ‌ര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കേരളത്തിലെയും മാഹിയിലെയും ശാഖകളില്‍ ബാങ്ക് ഒഫ് ഇന്ത്യ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും കൃഷി, അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി പ്രത്യേക വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. മുദ്ര മുതല്‍ 25 കോടി രൂപവരെ എം.എസ്.എം.ഇ വായ്പ എടുത്തിട്ടുള്ളവര്‍ക്ക്, വായ്പാ ഔട്ട്‌സ്‌റ്റാന്റി‍ഗിന്റെ 20 ശതമാനം വരെ തുക 7.85 ശതമാനം പലിശയ്ക്ക് നല്‍കുന്ന അധിക വായ്‌പയാണ് ഒന്ന് എന്ന് കേരള സോണല്‍ മാനേജര്‍‌ വി. മഹേഷ് കുമാര്‍ പറഞ്ഞു.

ഇതിന് പ്രത്യേക ഈട് നല്‍കേണ്ട. ഒരുവര്‍ഷം മോറട്ടോറിയത്തിന് ശേഷം മൂന്നുവര്‍ഷം തിരിച്ചടവുള്ള വായ്പയാണിത്. 100 ശതമാനം സര്‍ക്കാര്‍ ഗ്യാരന്റിയുമുണ്ട്. കൃഷി അനുബന്ധ പദ്ധതികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയാണ് രണ്ടാമത്തെ പദ്ധതി. ആട്, മത്സ്യം, കോഴി, പന്നി തുടങ്ങിയവയുടെ പരിപാലനത്തിനും വായ്പ നേടാം. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുലക്ഷം രൂപവരെ വായ്പയ്ക്ക് നാലു ശതമാനം മാത്രമാണ് പലിശ.

ഇവയ്ക്ക് പുറമേ, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് 6.85 ശതമാനം പലിശയ്ക്ക് വ്യക്തിഗത വായ്‌പയും ലഭ്യമാണ്. കെ.സി.സി അക്കൗണ്ടുള്ളവര്‍ക്ക് 50,000 രൂപവരെ അധിക ഡിമാന്‍ഡ് ലോണ്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്‌തം വായ്‌പ, സ്വയം സഹായ സംഘങ്ങള്‍ക്ക് 5,000 രൂപയുടെ വ്യക്തിഗത വായ്പ തുടങ്ങിയവയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button