IndiaLatest

ഒമാന്‍ ഡിഫന്‍സ് സെക്രട്ടറി ജനറല്‍ ഇന്ന് ഇന്ത്യയിലെത്തും

“Manju”

ന്യൂഡല്‍ഹി : ഒമാന്‍ ഡിഫന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് നാസര്‍ അല്‍സാബി ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി 3 വരെ അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരിക്കും എന്നാണ് ലഭ്യമായ വിവരങ്ങള്‍. സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനൊപ്പം 10-ാമത് ജോയിന്റ് മിലിട്ടറി കോഓപ്പറേഷന്‍ കമ്മിറ്റി (ജെഎംഎംസി) യോഗത്തില്‍ മുഹമ്മദ് നാസര്‍ അല്‍സാബി പങ്കെടുക്കും. അവസാനത്തെ ജെഎംഎംസി യോഗം നടന്നത് 2018-ല്‍ ഒമാനില്‍ വെച്ചാണ്.

പത്താമത്തെ ജോയിന്റ് മിലിട്ടറി കോഓപ്പറേഷന്‍ കമ്മിറ്റി യോഗത്തില്‍, ഇരു രാജ്യങ്ങളിലെയും പ്രതിരോധ സെക്രട്ടറിമാര്‍, നിലവിലുള്ള പ്രതിരോധ രംഗത്തെ സഹകരണം വിലയിരുത്തുകയും പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. വളരെ കാലമായി ഇന്ത്യ കാത്തിരുന്ന സന്ദര്‍ശനമാണ് ഒമാന്‍ ഡിഫന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് നാസര്‍ അല്‍സാബിയുടേത്.

മുഹമ്മദ് നാസര്‍ അല്‍സാബി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഫെബ്രുവരിയില്‍ ഒമാന്റെ സായുധ സേന മേധാവിയും ഇന്ത്യ സന്ദര്‍ശിക്കും. ഒമാനിലെ സായുധസേനാ മേധാവികള്‍ 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഈ സന്ദര്‍ശനത്തിലൂടെ പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button