IndiaKeralaLatest

യുഎഇയില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യയിലേക്ക് പ്രതിദിനം മടങ്ങുന്നത് 3000 പേര്‍

“Manju”

സിന്ധുമോള്‍ ആര്‍
ദുബൈ: കോവിഡ് ഭീതി അകലുന്നതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം കൂടിവരുന്നതായി അധികൃതരും ട്രാവല്‍ ഏജന്‍സികളും പറയുന്നു. അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. പ്രതിദിനം 3000 പേരാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നത്. യുഎഇയില്‍ താമസിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ യാതൊരു തടസ്സങ്ങളുമില്ലാതെ യുഎഇയിലേക്ക് വരാമെന്നും വിസിറ്റിംഗ് വിസ ഉള്ളവര്‍ക്കും പ്രശ്നങ്ങളില്ലെന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൗണ്‍സില്‍ ഫോര്‍ പ്രസ്, ഇന്‍ഫര്‍മേഷന്‍ മേധാവി നീരജ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി എല്ലാ വിമാനങ്ങളും ഫുള്ളാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഭീതി അയഞ്ഞതോടെ 70,000 മുതല്‍ 80,000 ഇന്ത്യക്കാര്‍ യുഎഇയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ കണക്ക് രണ്ട് രാജ്യങ്ങളുടെയും ഇമിഗ്രേഷന്‍ വിഭാഗത്തിലുണ്ട്. കോവിഡ് കാരണം ഇന്ത്യയിലേക്ക് മടങ്ങാത്തവര്‍ക്ക് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹമില്ല. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ 8,000 മുതല്‍ 9,000 സീറ്റുകള്‍ ഒഴിവുണ്ട്. ദിവസവും മൂവായിരം യാത്രക്കാര്‍ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. അതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ ഇന്ത്യന്‍ എംബസിയുടെയുടെയും വന്ദേഭാരത് മിഷന്റെയും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുറച്ച്‌ ദിവസത്തേക്ക് നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇന്ത്യയിലെ ക്വാറന്റയിന്‍ നിയമങ്ങളില്‍ ഇളവ് വരുന്നത് കാത്തിരിക്കുകയാണ്. മറ്റുചിലര്‍ ഇന്ത്യയിലെ കോവിഡ് നിരക്ക് കുറയാന്‍ കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ അഞ്ച് ലക്ഷം പ്രവാസികളാണ് വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ആഗസ്റ്റില്‍ മടങ്ങിയിരുന്നു.

Related Articles

Back to top button