KeralaLatest

സംസ്ഥാനത്ത് മഴ തുടരും

“Manju”

തിരുവനന്തപുരം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും നേരിയതോതില്‍ മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

ഞായറാഴ്ചയും തിങ്കളാഴ്ചയും സമാന കാലാവസ്ഥയായിരിക്കുമെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിലും, തിങ്കളാഴ് ഒന്‍പത് ജില്ലകളിലുമാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത

Related Articles

Back to top button