KeralaLatest

സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ മടക്കി അയയ്ക്കരുത്: ആരോഗ്യമന്ത്രി

“Manju”

പത്തനംതിട്ട: സ്വകാര്യ ആശുപത്രികള്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ ചികിത്സ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ‍ ജ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡേതര ചികിത്സ തേടുന്ന രോഗികളെ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടാല്‍ ചികിത്സ നിഷേധിക്കുന്ന പ്രവണത ശരിയായ കാര്യമല്ല. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ വരരുത്. തിരുവല്ല താലൂക്ക് ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ടൗണ്‍, ആറന്മുള ഇടശേരിമല എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് വാട്ടര്‍ അതോറിറ്റി പരിഹാരം കാണണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സുബല പാര്‍ക്കിന്റെ അടുത്ത ഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കണം.
കോഴഞ്ചേരി പാലത്തിന്റെ സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് വേഗം പൂര്‍ത്തിയാക്കണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ പരിശോധന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജനുവരി 31ന് അകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button