IndiaLatest

വീടുകള്‍ക്ക് വാതിലുകളില്ലാത്ത ഗ്രാമം

“Manju”

മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശനിശിംഗനാപൂര്‍. ഈ ഗ്രാമത്തിലെ വീടുകള്‍ക്കൊന്നും വാതിലുകള്‍ ഇല്ല എന്നതാണിവിടുത്തെ പ്രത്യേകത.വീടുകള്‍ക്ക് മാത്രമല്ല, ഒരുവിധ സ്ഥാപങ്ങള്‍ക്കോ ബാങ്കുകള്‍ക്കോ പോലും കതകുകള്‍ ഇല്ല.
ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളില്‍ സീറോ ക്രൈം റേറ്റാണ്. ചരിത്രത്തില്‍ ആകെ മൂന്നു തവണ മാത്രമാണ് ഇവിടെ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.തങ്ങളെയും തങ്ങളുടെ സ്വത്തുക്കളെയും മുഴുവനായും ശനിഭഗവാന്‍ സംരക്ഷിച്ചുകൊള്ളും എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.ഇവിടുത്തെ എല്ലാ വീടുകളിലും ശനിഭഗവാന്റെ ഒരു രൂപമെങ്കിലും ആരാധിക്കാനായി കാണും. ഈ ഗ്രാമത്തിന്റെ ഇഷ്ടദൈവം കൂടിയാണ് ശനിഭഗവാന്‍.
പുറത്തുനിന്നുള്ളവര്‍ വന്നാല്‍ ഇവര‍് ആളുകളെ സ്വീകരിച്ചിരുത്തുന്നത് അവരുടെ വരാന്തയിലാണ്. അതിനായി പ്രത്യേക സ്ഥലം ഇവിടുത്തെ എല്ലാ വീടുകളിലും ഒരുക്കിയിരിക്കുന്നത് കാണാം. വാതിലുകളില്ലാത്തതുകൊണ്ട് അതിഥികളെ തങ്ങള്‍ സ്വീകരിക്കാതിരിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്. വാതിലില്ലെങ്കിലും അതിന്റെ ഭംഗികേട് തോന്നാതിരിക്കുവാന്‍ അവര്‍ വാതില്‍ പടിയ്ക്ക് ചുറ്റുമുള്ള ഭാഗം ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നതും കാണാം

Related Articles

Back to top button