IndiaLatest

രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേയ്ക്ക്

“Manju”

ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ കറന്‍സി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ബജറ്റ് പ്രഖ്യാപനവേളയില്‍ ധനമന്ത്രി വ്യക്തമാക്കി.

പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും. ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്പെക്‌ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ, പ്രതിരോധമേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങള്‍ക്ക് അനുമതി നല്‍കാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധനങ്ങള്‍ സ്വന്തമായി നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Back to top button