KeralaLatest

മത്സ്യബന്ധന ബോട്ട് അപകടം: ഒരാള്‍ മരിച്ചു

“Manju”

കൊല്ലം : കൊല്ലം അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേരെ രക്ഷപ്പെടുത്തി. ‘കീര്‍ത്തന’ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് പുലര്‍ച്ചെ 4 മണിയോടെയാണ് ബോട്ട് മറിഞ്ഞത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button