InternationalLatest

സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ ലോകാരോഗ്യ സംഘടന അംഗീകരിക്കും

“Manju”

മോസ്‌കോ ; റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ ലോകാരോഗ്യ സംഘടന അംഗീകരിക്കും. റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുരാഷ്‌കോയാണ് ഇക്കാര്യം അറിയിച്ചത്. ഇനി കുറച്ച്‌ ഔദ്യോഗിക കാര്യങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും മുരാഷ്‌കോ വ്യക്തമാക്കി.
റഷ്യയിലും മറ്റ് എഴുപതിലധികം രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാക്‌സിനാണ് സ്പുട്‌നിക്. ഈ വാക്‌സിന്‍ ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെയും അവലോകനത്തിലാണ്. പുതിയ വിപണികള്‍ തുറക്കാന്‍ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെയും അംഗീകാരം അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Related Articles

Back to top button