IndiaLatest

കാൻസർ ദിനത്തിൽ നന്ദുവിനെ ഓര്‍ത്ത് ഒരു വൈറൽ കുറിപ്പ്

“Manju”

ഇന്ന് ഫെബ്രുവരി നാല്.  അന്താരാഷ്ട്ര അര്‍ബുദ ദിനമായി ആചരിക്കുന്നു.  നിരവധിപേരാണ് ഈ രോഗത്തിന് അടിപ്പെട്ട് ജീവിതം ദുരിതപൂർണ്ണമായി തള്ളിനീക്കുന്നത്.  എന്നാ വേദനയുടെ കാണാക്കയത്തിൽ നിന്ന് പ്രചോദനമാകുന്ന നിരവധിപേരെയും നമുക്ക് കാണാം. ഒട്ടനവധിപേര്‍ക്ക് പ്രചോദനം നല്‍കി അര്‍ബുദത്തോട് പൊരുതി ജീവിക്കുന്നവരും നമ്മില്‍ നിന്നും അകന്ന് പോയവരും നിരവധിയാണ്.
അത്തരത്തില്‍ അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകി കടന്നുപോയ നന്ദു മഹാദേവയെ ആർക്കും വിസ്മരിക്കാനാവില്ല. നന്ദു മരണത്തിന് കീഴടങ്ങിയ വാര്‍ത്ത ഏവര്‍ക്കും വേദന നല്‍കിയതാണ്.
ഇന്നും നന്ദുവിനെ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ കാന്‍സറിനെ പ്രണയിച്ചവന്‍. നന്ദു വിന്റെ ശരീരത്തില്‍ ക്യാന്‍സര്‍ സ്പര്‍ശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവന്‍ എഴുതിയത് ക്യാന്‍സര്‍ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് കുറിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി.
ഫേസ്ബുക്ക് കുറിപ്പ്
കാന്‍സറിനെ പ്രണയിച്ചവന്‍. നന്ദു വിന്റെ ശരീരത്തില്‍ ക്യാന്‍സര്‍ സ്പര്‍ശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവന്‍ എഴുതിയത് ക്യാന്‍സര്‍ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയായിരുന്നു… അവന്റെ ഓരോ എഴുത്തു കൊണ്ടും ആത്മവിശ്വാസം നേടിയവര്‍ അത്രയധികം ആയിരുന്നു… എന്തിന് രോഗം വരാത്ത സാധാരണ ആളുകള്‍ക്ക് പോലും പ്രചോദനമായിരുന്നു അവന്റെ ഓരോ പോസ്റ്റുകളും…. നിന്റെ മുന്നില്‍ ആ രോഗം പോലും തൊഴുതു നിന്നിട്ടുണ്ട് നന്ദു…. നിന്നെ ഓര്‍ക്കാതെ എങ്ങനെ ഈ ദിവസം കടന്നുപോകാന്‍.
മകന്‍ ആകാന്‍ ഗര്‍ഭം ധരിക്കണമെന്ന് ഇല്ലല്ലോ… ഞാന്‍ മനസ്സുകൊണ്ട് ഗര്‍ഭംധരിച്ച്‌ എന്റെ മകനായ എന്റെ പ്രിയ കുഞ്ഞ്… ക്യാന്‍സറിനെ പ്രണയിക്കാന്‍ പഠിപ്പിച്ചവന്‍.. നന്ദു വടക്കം എന്റെ മുന്നില്‍ കൂടെ കടന്നു പോയ എത്ര പേര്‍ എന്റെ കൈയില്‍ കിടന്നു മരിച്ച ആര്യ, പ്രിയപ്പെട്ട സുഹൃത്തിന്റെ മകള്‍ അമ്മു…. അണയാത്ത തിരിനാളങ്ങള്‍ ആയി ഹൃദയത്തിലിപ്പോഴും….
നന്ദു വിന്റെ അനിയന്‍ എടുത്ത എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം…

Related Articles

Back to top button