IdukkiKeralaLatest

നഴ്‌സിനും, റവന്യൂ ഉദ്യോഗസ്ഥനും, കളക്ഷന്‍ ഏജന്റിനും കോവിഡ്; തങ്കമണി ടൗണ്‍ പൂര്‍ണമായും അടച്ചു; അതീവ ജാഗ്രത

“Manju”

ബിനു കല്ലാര്‍

ഇടുക്കി: ഇടുക്കിയിലെ കോവിഡ് വ്യാപനത്തിൽ ആരോഗ്യ വകുപ്പിന് ആശങ്ക. ജില്ലയിൽ റവന്യൂ ഉദ്യോഗസ്ഥനും നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു. കുമളി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥനാണ് കോവിഡ് ബാധിച്ചത്. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരീക്ഷണത്തില്‍ പ്രവേശിച്ചു. 17നാണ് ഇയാള്‍ അവസാനമായി ഡ്യൂട്ടിയില്‍ എത്തിയത്.
പാലിയേറ്റീവ് വിഭാഗത്തിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അടച്ചു. ഇവിടെയും കൂടുതല്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ആശുപത്രി അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അതേസമയം, ഇടുക്കി തങ്കമണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റിനും കോവിഡ് ബാധിച്ചു. രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലമായതിനാല്‍ തങ്കമണി ടൗണ്‍ പൂര്‍ണമായും അടച്ചു.

Related Articles

Back to top button