Latest

പാകിസ്താൻ സൈന്യത്തിനെതിരെ ആക്രമണ പരമ്പര നടത്തി ബലൂച് പോരാളികൾ

“Manju”

ഇസ്ലാമാബാദ് : പാകിസ്താൻ സേനയ്‌ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി ബലൂചിസ്താൻ വിമോചന പോരാളികൾ. തുർബാട്ടിലുള്ള പാകിസ്താൻ നേവൽ ബേസിനെതിരെയാണ് ബലൂച് പോരാളികൾ ആക്രമണം അഴിച്ചുവിട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നാണ് വിവരം.

ബലൂചിസ്താനിലെ കെച്ചിനും പഞ്ച്ഗുറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമായ ബൾഗട്ടറിലാണ് ആക്രമണം നടക്കുന്നത്. നിരവധി പാക് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പാക് പട്ടാളത്തിന്റെ സൈനിക ക്യാമ്പിന് നേരെ ബലൂച് പോരാളികൾ ആക്രമണം നടത്തിയിരുന്നു. 170 ഓളം പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പഞ്ച്ഗുർ, നുഷ്‌കി എന്നിവിടങ്ങളിലെ പാക് സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ബലൂച് പോരാളികൾ ആക്രമണം നടത്തിയത്.

ക്യാമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്നടിഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് കൂടുതൽ പാക് സൈന്യം പ്രദേശത്തേക്ക് എത്തിയെങ്കിലും അവർക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ലെന്നും ബലൂചിസ്താൻ പോരാളികൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ പാകിസ്താൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button