KeralaLatest

ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: പൊതു വിദ്യാദ്യാസത്തിന്റെ പുതിയ മാതൃകകൾ തീർക്കപ്പെടുന്ന കാലം കൂടിയാണ് കോവിഡ് കാലം. ഓൺലൈൻ ക്ലാസ് എന്ന ആശയം പ്രാവർത്തികമായി കഴിഞ്ഞു. ഇതോടൊപ്പമാണ് പാഠപുസ്തകങ്ങൾ വീടുകളിലെത്തിച്ച് നൽകുന്ന നടപടികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.

സ്കൂളുകളിൽ എത്തി പാഠപുസ്തകങ്ങൾ വാങ്ങാൻ കഴിയാത്തവർക്കാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഒന്നാം ക്ലാസുകാരനായ അഭീനാഥിന്റെ വീട്ടിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറായ ജീവൻ ബാബുവാണ് പുസ്തങ്ങൾ എത്തിച്ച് നൽകിയത്. വിദ്യാർഥികൾക്ക് എല്ലാവിധ ആശംസകളും പൊതു വിദ്യാഭ്യാസ ഡയറക്ടർ നേർന്നു.

സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ മുഴുവൻ വിദ്യാർഥികൾക്കും പുസ്തകം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈൻ ക്ലാസ് സംബന്ധിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു. കോട്ടൺ ഹിൽ എൽ പി സ്കൂളിലെ 400 ഓളം വിദ്യാർഥികൾക്കാണ് സ്കൂൾ അധികൃതർ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് നൽകുന്നത്. കോട്ടൺ ഹില്ലിന് സമാനമായി സംസ്ഥാനത്തെ മറ്റ് സ്കൂളുകളും വിദ്യാർഥികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ച് നൽകുന്നുണ്ട്.

Related Articles

Back to top button