IndiaLatest

ശശി എന്ന പേര് മാറ്റണം; ആവശ്യവുമായി 80 കാരി കോടതിയിൽ

“Manju”

ന്യൂഡൽഹി; എട്ടും പൊട്ടും തിരിച്ചറിയാനാവാത്ത പ്രായത്തിൽ നമുക്ക് വന്നുചേരുന്നതാണ് നമ്മുടെ പേര്. അക്കാരണം കൊണ്ടു തന്നെ ചിലർക്കെങ്കിലും സ്വന്തം പേരിനോട് അത്ര താൽപര്യമുണ്ടാകാറില്ല. അവരിൽ ചിലർ സ്വന്തം പേര് അങ്ങ് മാറ്റികളയും. ഡൽഹിയിലെ ഒരു സ്ത്രീയും സ്വന്തം പേര് മാറ്റാൻ തീരുമാനിച്ചു. ഇതിലെന്താണിത്ര കാര്യം എന്നല്ലേ ? തന്റെ എൺപതാം വയസിലാണ് സ്ത്രീ തന്റെ പേര് മാറ്റാൻ ആയി കോടതിയെ സമീപിച്ചത്.

സ്വന്തം പേരും ഫോട്ടോയും പതിച്ച തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ സ്വന്തം സമ്പാദ്യവും നിക്ഷേപവും ഉപയോഗിക്കാൻ കഴിയാതെ വന്നപ്പോഴാണ് എൺപതുകാരി കോടതിയെ സമീപിച്ചത്.

വർഷങ്ങൾക്ക് മുൻപ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ തിരിച്ചറിയൽ രേഖകൾ കർശനമല്ലാത്ത കാലത്താണ് സ്ത്രീ തന്റെ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചത്. ശശി സൂദ് എന്ന ആദ്യ പേരിലാണ് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചത്.

വർഷങ്ങൾക്ക് ശേഷം ഇവർ സ്വന്തം പേര് അനൗദ്യോഗികമായി ശശി പ്രഭാ സൂദ് എന്നുള്ളതിനിൽ നിന്ന് പ്രഭാ സൂദെന്ന് മാറ്റിയിരുന്നു. എന്നാൽ ഇവരുടെ കൈവശം യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ല.

2009 ൽ ഭർത്താവ് മരിച്ചതോടെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഉപയോഗിക്കാൻ കഴിയാതെ വന്നു. അവയിലെല്ലാം ശശി എന്ന പേരായതാണ് കാരണം. ശശി സൂദിൽ നിന്ന് തന്റെ ഇപ്പോഴത്തെ പേരായ പ്രഭയിലേക്ക് രേഖകളെല്ലാം മാറ്റണമെന്നാണ് വൃദ്ധയുടെ ആവശ്യം. കേസ് ഈ മാസം 12 ന് വീണ്ടും കേൾക്കും.

Related Articles

Back to top button