InternationalKeralaLatest

ബ്രിട്ടാനിയയുടെ ചീഫ്​ കൊമേഴ്​സ്യല്‍ ഓഫീസര്‍ ഇനി ബാറ്റയുടെ സി.ഇ.ഒ

“Manju”

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഫുട്​വെയര്‍ റീ​ട്ടെയ്​ലേഴ്​സായ ബാറ്റയുടെ ഇന്ത്യന്‍ സി.ഇ.ഒയായി ഗുന്‍ജന്‍ ഷായെത്തുന്നു. നിലവിലെ സി.ഇ.ഒ ആയിരുന്നു സന്ദീപ്​ കതാരി​യയെ ​​​ഗ്ലോബല്‍ സി.ഇ.ഒ ആയി നിയമിച്ചിരുന്നു. ഇതിന്​​ പിന്നാലെയാണ്​ ഇന്ത്യന്‍ സി.ഇ.ഒ ആയി ഷായെത്തുന്നത്​.
ബ്രിട്ടാനിയ ഇന്‍ഡസ്​ട്രീസില്‍ ചീഫ്​ കെ​ാമേഴ്​സ്യല്‍ ഓഫീസര്‍ ആയിരുന്ന ഗുന്‍ജന്‍ ഷാ ജൂണ്‍ 21 നാണ്​ ബാറ്റയില്‍ ചുമത​ലയേല്‍ക്കുക. അഞ്ച്​ വര്‍ഷത്തേക്ക്​ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്​ടറായി ഗുന്‍ജന്‍ ഷായെ നിയമിച്ചതായി ബാറ്റ വെള്ളിയാഴ്​ച സ്​റ്റോക്​ എക്​സ്​ചേഞ്ച്​ ഫയലിങ്ങില്‍ അറിയിച്ചിരുന്നു.
ഏഷ്യന്‍ പെയ്​ന്‍റ്​സ്​, മോട്ട​റോള എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ഷാ​ 2007 മുതലാണ്​ ബ്രിട്ടാനിയയുടെ ഭാഗമാകുന്നത്​.
ബാറ്റയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലന്‍റ്​ ആണെങ്കിലും അവരുടെ 70 ശതമാനവും വിപണിയും ഇന്ത്യ കേന്ദ്രീകരിച്ചാണ്​. ബാറ്റയുടെ​ ഉടമസ്ഥതയിലും ഫ്രാഞ്ചൈസികളും വഴി രാജ്യത്ത്​ 1600 ലേറെ സ്​റ്റോറുകള്‍ ഉണ്ട്​. ബാറ്റക്ക്​ പുറമെ ഹഷ്​ പപ്പീസ്​, നാച്ചുറ​ലൈസര്‍, പവര്‍, മാരി ​ഗ്ലയര്‍, വെയ്​ന്‍ ബ്രെന്നര്‍, നോര്‍ത്​ സ്​റ്റാര്‍, ഷോള്‍ തുടങ്ങിയ ബ്രാന്‍ഡുകളും ബാറ്റയുടെതാണ്​​

Related Articles

Back to top button