India

വിഷപ്പാമ്പിനെ ഉമ്മ വച്ചു : പിന്നാലെ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ

“Manju”

മുംബൈ : ജനക്കൂട്ടത്തിനു മുന്നിൽ വച്ച് പാമ്പിനെ പിടിച്ച് ഉമ്മ വച്ച യുവാവ് വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായി . മഹാരാഷ്‌ട്ര സ്വദേശി ആകാശ് എന്ന യുവാവാണ് പാമ്പിൻ വിഷം ഉള്ളിൽ ചെന്ന് അപകട നിലയിലായത് .

കുടുംബത്തോടൊപ്പം നഗരത്തിലെ ഗാജുല രാമാരത്ത് കട്ടമായസമ്മ ക്ഷേത്രത്തിന് സമീപമുള്ള ക്വാറിയിലാണ് ആകാശ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഇവർ താമസിച്ചിരുന്ന പ്രദേശത്ത് വിഷപ്പാമ്പ് എത്തി. താൻ പാമ്പിനെ പിടിക്കുന്നതിൽ പ്രാവീണ്യമുള്ളയാളാണെന്ന് ആകാശ് നാട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാർക്കൊപ്പം സംഭവസ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇതോടെ ആകാശ് അവിടെ ഹീറോയായി.

തുടർന്ന് ജനക്കൂട്ടം നോക്കിനിൽക്കെ വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി ഫോട്ടോകൾക്ക് പോസ് ചെയ്തു. പാമ്പിനെ ചുംബിക്കുന്നതായും , താലോലിക്കുന്നതായുമൊക്കെ ചിത്രങ്ങൾ എടുത്തു . എന്നാൽ ചിത്രങ്ങൾ എടുത്ത് അല്പനേരത്തിനകം ഇയാൾ മയങ്ങി വീണു . തുടർന്ന് നാട്ടുകാർ ചേർന്ന് ആകാശിനെ ആശുപത്രിയിലെത്തിച്ചു . ചുംബിച്ചതിനിടയ്‌ക്ക് വിഷപ്പാമ്പിൽ നിന്ന് വിഷം ആകാശിന്റെ ഉള്ളിൽ എത്തിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Related Articles

Back to top button