IndiaKeralaLatest

നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ മരിച്ച നിലയില്‍

“Manju”

ചെന്നൈ: തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയില്‍ നടനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നി​ഗമനം.

നടന്‍ വിഷാദ രോ​ഗത്തിന് അടിമയായിരുന്നെന്ന് ചില അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച്‌ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. ‘വലിമൈ തരായോഎന്ന വെബ്‌സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടന്‍. ചിത്രീകരണം ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ മടങ്ങിയെത്തിയതാണ്.

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button