KeralaLatest

ജെസ്‌ന തിരോധാനക്കേസ്: സി.ബി.ഐ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും

“Manju”

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിലെ അന്വേഷണംഅവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി .ഐ നല്‍കി യ റിപ്പോര്‍ട്ട്  തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടങ്കില്‍ ഇന്ന്
അറിയിക്കാനാണ് ജെസ്‌നയുടെ പിതാവിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ട് ്ഹാജരാകാനും  നിര്‍ദേശിച്ചിട്ടുണ്ട്.

മകള്‍ക്ക് എന്ത് സംഭവിച്ചവെന്ന് കണ്ടെത്തും വരെ അന്വേഷണം തുടരണമെന്നാണ് ജെസ്‌നയുടെ  കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം പിതാവ് ജയിംസ്  കോടതിയെ അറിയിച്ചേക്കും. പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാത്തതിനാല്‍ അന്വേഷണം തല്‍കാലത്തേക്ക്അ വസാനിപ്പിക്കുന്നൂവെന്നാണ് സി.ബി .ഐ  റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Related Articles

Back to top button