KeralaLatestThiruvananthapuram

ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്

“Manju”

 

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മന്ത്രിതല ചര്‍ച്ച. മന്ത്രി എ.കെ ബാലനെയാണ് ചര്‍ച്ചക്കായി നിയോഗിച്ചിരിക്കുന്നത്.

രാവിലെ 11നാണ് ചര്‍ച്ച. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ചര്‍ച്ചയില്‍ എന്ത് ഫലമുണ്ടാകുമെന്ന ആശങ്കകളിലാണ് ഉദ്യോഗാര്‍ഥികള്‍. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായാണ് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചര്‍ച്ചയുടെ ഗതിയനുസരിച്ച്‌ സമരത്തിന്റെ തുടര്‍നടപടികളെക്കുറിച്ച്‌ തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥതലത്തിലടക്കം നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഉദ്യോഗാര്‍ഥികള്‍ തൃപ്തരല്ല. വാച്ച്‌മാന്മാരുടെ ജോലി സമയം ക്രമീകരിച്ച്‌ കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്നാണ് എല്‍ജിഎസുകാരുടെ പ്രതീക്ഷ. ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. അതേസമയം, പിഎസ്സി വഴി നിയമനം ലഭിച്ചവരുടെ കണക്ക് നിരത്തി സമരത്തെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന യുവ സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

Related Articles

Back to top button