InternationalLatest

ഗോപിചന്ദിന്‍റെ ആത്മകഥ എജുകഫേയില്‍ പ്രകാശിതമാകും

“Manju”

ദു​ബൈ: ചി​ല​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കും. ഇ​ന്ത്യ​യു​ടെ കാ​യി​ക​ച​രി​ത്ര​ത്തി​ലെ അ​ത്ത​ര​മൊ​രു വ്യ​ക്​​തി​ത്വ​മാ​ണ്​ പു​ല്ലേ​ല ഗോ​പി​ച​ന്ദ്.പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന്​ ലോ​കോ​ത്ത​ര താ​ര​മാ​യി ഉ​യ​ര്‍​ന്നു​വ​രു​ക​യും പി​ന്നീ​ട്​ വി​ശ്വ​കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ ശി​ഷ്യ​രെ വാ​ര്‍​ത്തെ​ടു​ക്കു​ക​യും ചെ​യ്ത ജീ​വി​ത​മാ​ണ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്​. ലോ​ക​താ​ര​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ പ​ത​റാ​തെ എ​ങ്ങ​നെ പൊ​രു​താം എ​ന്ന്​ പ​ഠി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു സൈ​ന നെ​ഹ്​​വാ​ളും പി.​വി. സി​ന്ധു​വു​മെ​ല്ലാം ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഒ​ളി​മ്പി​ക്സി​ലു​മെ​ല്ലാം വി​ജ​യി​ക​ളാ​യ​ത്. ബാ​ഡ്​​മി​ന്‍റ​ണ്‍ ഇ​തി​ഹാ​സ​വും ദേ​ശീ​യ ടീ​മി​ന്‍റെ ചീ​ഫ്​ കോ​ച്ചു​മാ​യ ഗോ​പി​ച​ന്ദി​ന്‍റെ ആ​ത്മാ​നു​ഭ​വ​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ എ​ഴു​ത്താ​ണ്​ ഇ​തി​ന​കം ഏ​റെ പേ​രെ ആ​ക​ര്‍​ഷി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ക​ഥ​യാ​യ ‘ഷ​ട്ട്​​ലേ​ഴ്​​സ് ഫ്ലി​ക്ക്​: മേ​കി​ങ്​ എ​വ്​​രി മാ​ച്ച്‌​ കൗ​ണ്ട്​’​എ​ന്ന​ത്. ഗോ​പി​ച​ന്ദി​നെ അ​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ വാ​യി​ച്ചി​രി​ക്കേ​ണ്ട പു​സ്ത​ക​ത്തി​ന്‍റെ ദു​ബൈ​യി​ലെ പ്ര​കാ​ശ​നം എ​ജൂ​ക​ഫേ വേ​ദി​യി​ല്‍ ന​ട​ക്കും. ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍​ത്ത്​ കെ​യ​ര്‍ ചെ​യ​ര്‍​മാ​നും എം.​ഡി​യു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ന്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും.

Related Articles

Back to top button