InternationalLatest

സെനഗല്‍ നേഷന്‍സ് കപ്പ് ജേതാക്കള്‍

“Manju”

ചരിത്രത്തിലെ രണ്ട് ഫൈനല്‍ തോള്‍വികള്‍ക്ക് ശേഷം സെനഗല്‍ ഈജിപ്തിനെ മറികടന്ന് ആദ്യമായി നേഷന്‍സ് കപ്പ് സ്വന്തമാക്കി. മത്സരത്തിന്‍റെ റെഗുലര്‍ ടൈമില്‍ ലഭിച്ച പെനാള്‍ട്ടി കിക്ക് പഴാക്കിയ സെനഗലിന്‍റെ ലിവര്‍പൂള്‍ താരം സദിയോ മാനെക്ക് ഷൂട്ട് ഔട്ടില്‍ പിഴച്ചില്ല. ക്ലബ്ബ് പാര്‍ട്ണറായ സലക്ക് പെനല്‍റ്റി കിക്ക് എടുക്കാന്‍ അവസരം നല്‍കാതെ തന്‍റെ രാജ്യത്തിന്‍റെ അറുപത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാനെയുടെ പെനാല്‍റ്റി ഈജിപ്ത് ഗോള്‍കീപ്പറെ മറികടന്ന് വല കുലുക്കി.

ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സെനഗല്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ എത്തിയത് കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ തോല്‍വിയോടെ മടങ്ങിയെങ്കിലും ഇത്തവണ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു മാനെയും കൂട്ടരും. മത്സരത്തില്‍ ഉടനീളം ഇരു ടീമുകള്‍ക്കും ഗോള്‍ എന്ന് ഉറപ്പിച്ച നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ അകന്ന് നിന്നത് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പക്ഷെ എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക്.സെനഗലിന് വേണ്ടി കിക്ക് എടുത്ത നാലു പേരും ലക്ഷ്യം കണ്ടപ്പോള്‍ ഈജിപ്തിനു രണ്ട് തവണയാണ് സെനഗല്‍ ഗോള്‍ കീപ്പര്‍ മെണ്ടിയെ കബളിപ്പിച്ച്‌ ലക്ഷ്യം കാണാന്‍ ആയത്. സാദിയോ മാനെ എടുത്ത നാലമത്തെ കിക്ക് ഈജിപ്ത് ഗോള്‍കീപ്പറെ മറികടന്നതോടെ സെനഗല്‍ ചരിത്രത്തില്‍ ആദ്യമായി നേഷന്‍സ് കപ്പില്‍ മുത്തമിട്ടു.

Related Articles

Back to top button