IndiaLatest

യുക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിച്ച്‌ പ്രധാനമന്ത്രി

“Manju”

ലക്‌നൗ: യുക്രെയ്‌നില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി നേരില്‍ സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണാസിയില്‍ വെച്ചാണ് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. വിദ്യാര്‍ത്ഥികള്‍ യുക്രെയ്‌നിലെ അവരുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ചു. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണിവര്‍.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാരാണാസിയിലെത്തിയത്. ഇതുവരെ 17,000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിച്ചു. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിംഗ്, ‌ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു എന്നിവരെ പ്രധാനമന്ത്രി ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. യുക്രെയ്‌നിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും ചര്‍ച്ച നടത്തിയത്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന സംഘര്‍ഷാവസ്ഥ ഇരു നേതാക്കളും വിശകലനം ചെയ്തു. ഫെബ്രുവരി 26ന് ആരംഭിച്ച ഓപ്പറേഷന്‍ ഗംഗയെ കുറിച്ചും പുടിനും മോദിയും സംസാരിച്ചു.

Related Articles

Back to top button