KeralaLatest

കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് ; ഒരാളെ കാണാനില്ല

“Manju”

പത്തനംതിട്ട: കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. കാറിലുണ്ടായതില്‍ ആറു പേരെ കരയ്ക്കെത്തിച്ചതായും പൊലീസ് അറിയിച്ചു. ഒരാള്‍ ഒഴുകിപ്പോയെന്ന സൂചനയാണ് പുറത്തുവരുന്നത്.
കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.

Related Articles

Back to top button