IndiaLatest

ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം

“Manju”

ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. നിയന്ത്രണ സംവിധാനം ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ മിസൈലില്‍ ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈല്‍.

അന്തര്‍വാഹിനികളില്‍ നിന്നോ കപ്പലുകളില്‍ നിന്നോ യുദ്ധവിമാനങ്ങളില്‍ നിന്നോ കരയില്‍ നിന്നോ വിക്ഷേപിക്കാന്‍ ശേഷിയുള്ള സൂപ്പര്‍സോണിക് മിസൈലാണിത്. സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കാം.

ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ നാവിക വകഭേദം ഇന്ത്യ അടുത്തിടെ ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്ന് പരീക്ഷിച്ചിരുന്നു. മിസൈലിന്റെ അണ്ടര്‍വാട്ടര്‍ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യന്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും.

Related Articles

Back to top button