KeralaLatest

‘മുള’യില്‍ പുട്ടുക്കുറ്റി മുതല്‍ വാട്ടര്‍ ജഗ് വരെ

“Manju”

കോട്ടയം: മുളയില്‍ ഒരുക്കിയ പഴമയുടെ പുതുരുചിയുമായി ഒരു ചെറുപ്പക്കാരന്‍. കൊവിഡും ലോക്ക്ഡൗണും മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്, പുതിയ ജീവിതം മെനഞ്ഞെടുക്കുകയാണ് ചുങ്കം പുല്ലരിക്കുന്ന് പറയണിയില്‍ ബൈജുവിന്റെ മകന്‍ ലിജോമോന്‍. നാട്ടറിവുകളും പഴമക്കാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അറിവുകളും സ്വായത്തമാക്കിയ ഈ 23കാരന്‍, ആധുനിക കാലത്തെ അടുക്കള ഉപകരണങ്ങള്‍ക്ക് പകരം പരിസ്ഥിതിസൗഹൃദമായി മുളയില്‍ പുട്ടുകുറ്റി, ഗ്ലാസ്, ജഗ് നാഴി മുതലായവ നിര്‍മിച്ചാണ് വ്യത്യസ്‌തനാകുന്നത്.

നാട്ടറിവുകളും പഴമക്കാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അറിവുകളും സ്വായത്തമാക്കിയ ലിജോ,ആധുനിക കാലത്തെ അടുക്കള ഉപകരണങ്ങള്‍ക്ക് പകരം മുളയില്‍ പുട്ടുകുറ്റി, ഗ്ലാസ്, ജഗ് നാഴി മുതലായവ നിര്‍മിച്ചാണ് വ്യത്യസ്‌തനാകുന്നത്.
നിര്‍മാണ രീതി
പച്ചനിറത്തിലുള്ള കല്ലന്‍ മുളയാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. കട്ടി ലഭിക്കുന്നതിനും ഈട് നില്‍ക്കുന്നതിനുമാണ് ഇവ തെരഞ്ഞെടുക്കുന്നത്. ഒരു മുളയ്ക്ക് 100 രൂപ എന്ന കണക്കില്‍ കോട്ടയം എസ്.എച്ച്‌ മൗണ്ടില്‍ നിന്നാണ് മുള ശേഖരിക്കുന്നത്. ഇവ വൃത്തിയാക്കി ആവശ്യമായ വലിപ്പത്തിന് മുറിച്ചെടുക്കും. വിഷാംശം ഇല്ലാതാക്കാനും ഈട് നില്‍ക്കുന്നതിനും മഞ്ഞളും, ഉപ്പും പുരട്ടി ഇവ പുഴുങ്ങി രണ്ട് ദിവസം ഉണക്കിയെടുക്കാറാണ് പതിവ്.
പരിസ്ഥിതിസൗഹൃദ പുട്ടുകുറ്റിയും വാട്ടര്‍ ജഗും; പഴമയുടെ പുതുരുചി മുളയില്‍ മെനഞ്ഞെടുത്ത് ലിജോമോന്‍.  തുടര്‍ന്ന് കട്ടര്‍ മിഷനും സ്‌പാനറും ഉപയോഗിച്ച്‌ ആവശ്യമായ ഉപകരണങ്ങള്‍ മെനഞ്ഞെടുക്കും. പുട്ടുകുറ്റിയുടെ ചുറ്റിലും വെള്ളത്തിലിട്ട ചക്കരകയര്‍ ചുറ്റും. അടപ്പിനായി ചിരട്ടയാണ് ഉപയോഗിക്കുന്നത്. സാധാരണ ചില്‍ തന്നെയാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്. കൂടാതെ കുഴയുള്ള ഗ്ലാസ്, വണ്ണം കൂടുതലുളള ജഗ്, നാഴി എന്നിവയും ലിജോ നിര്‍മിക്കുന്നു. പുട്ടുകുറ്റി ഒന്നിന് 300 രൂപ, വാട്ടര്‍ ജഗ് 250, ഗ്ലാസ് 100, നാഴി 120 എന്നിങ്ങനെയാണ് വില. ഇവ ഉപയോഗിച്ചശേഷം ഉണക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാം.
മുള ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെ
മുളകൊണ്ടുള്ള ഉപകരണങ്ങള്‍ നേരത്തേ നിര്‍മിക്കുമെങ്കിലും ഇതാദ്യമായാണ് സ്റ്റാള്‍ ക്രമീകരിച്ച്‌ വില്‍പന നടത്തുന്നതെന്ന് ലിജോ പറയുന്നു. ഇത്തരം പ്രകൃതിസൗഹൃദ നിര്‍മിതികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് മുള ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ലിജോയെ സമീപിക്കുന്നത്. മുളയില്‍ പാകം ചെയ്യുന്ന ഭക്ഷണം മറ്റ് പാത്രങ്ങളില്‍ നിര്‍മിക്കുന്നതിനേക്കാള്‍ രുചിയും ആരോഗ്യപ്രദവുമാണെന്ന് വാങ്ങി ഉപയോഗിച്ചവര്‍ പറയുന്നു.

Related Articles

Back to top button