ErnakulamKeralaLatest

ഗുരുമഹിമയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

“Manju”

എറണാകുളം: ശാന്തിഗിരിയിലെ പെൺകുട്ടികളുടെ സംഘടനയായ ഗുരുമഹിമയുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് ഓൺലൈനായി ” How to overcome exam fear? ” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ്‌ നടത്തി. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ രവീന്ദ്രൻ പി.ജി. യാണ് ക്ലാസ്സ്‌ നയിച്ചത്. പരീക്ഷ എന്നത് കഴിവിനെ അളക്കുന്നതിലുപരി കുറഞ്ഞ സമയം കൊണ്ട് നമ്മുടെ ഓർമശക്തിയെ അളക്കുന്ന ഒന്നാണെന്നും പരാജയങ്ങളിൽ മാനസികമായി തളരാതെ അതിൽ നിന്നും അനുഭവങ്ങൾ ഉൾക്കൊണ്ട് ജീവിതവിജയം കൈവരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നാം എന്തിനെ ഭയക്കുന്നുവോ അത് നമ്മെ കീഴ്പ്പെടുത്തും ‘. നമ്മൾ പരീക്ഷയെ ഭയത്തോടെ അഭിമുഖീകരിച്ചാൽ അത് നമ്മെ കീഴ്പ്പെടുത്തുമെന്നും, എന്നാൽ നമ്മൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതിയാൽ നിഷ്പ്രയാസം പരീക്ഷയെ കീഴ്പ്പെടുത്താൻ നമുക്കാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

എറണാകുളം, പള്ളുരുത്തി, മുവാറ്റുപുഴ ഏരിയകളിലെ ഗുരുമഹിമ അംഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ബോധവൽകരണ ക്ലാസ്സ് ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഇൻചാർജ്  സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി
ഉദ്ഘാടനം ചെയ്തു. എറണാകുളം ഏരിയ ഇൻചാർജ്   ജനനി തേജസ്സി ജ്ഞാനതപസ്വിനി  മഹനീയ സാന്നിധ്യമായി. ബോധവൽക്കരണ ക്ലാസ്സിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ) കിരൺ എസ്., ശാന്തിഗിരി മാതൃമണ്ഡലം ഗവണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറൽ കൺവീനർ അഡ്വ. ചന്ദ്രലേഖ കെ. കെ. ശാന്തിഗിരി ശാന്തിമഹിമ കോർഡിനേറ്റർ അർചിതൻ സുനിൽ,  അഞ്ജന എസ്. കെ., ഗുരുപ്രിയ ഗോവിന്ദ്, അർച്ചന ടി. പി.,മനുരത്നം എം. ജെ.,ഐശ്വര്യലക്ഷ്മി ടി. ആർ. തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Back to top button