LatestThiruvananthapuram

സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖക്കെതിരെ അധ്യാപക സംഘടനകള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖക്കെതിരെ വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാര്‍ഗ്ഗരേഖ ഇറക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകള്‍ വിമര്‍ശിച്ചു. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്ബോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘട എകെഎസ് ടിയുവിന്റെ പ്രതികരണം.

സംസ്ഥാനത്ത് നാളെ മുതല്‍ സ്കൂള്‍ തുറക്കുകയാണ്. നാളെ മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയായിരിക്കും. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഇനി മുതല്‍ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതല്‍ മുഴുവന്‍ ക്ലാസുകളും വൈകിട്ട് വരെയുണ്ടാകും.

സ്കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവരെല്ലാം സ്കൂളിലെത്തണമെന്നാണ് നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്‌, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്.

ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍-ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് കര്‍ശന നിര്‍ദേശം. പത്ത്, പ്ലസ്ടു അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ത്തതിന്റെ റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ച്ചയും നല്‍കണം. 1 മുതല്‍ 9 ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷയുണ്ടാകും. തിയതി പിന്നീടറിയിക്കും.

Related Articles

Back to top button