KeralaLatest

ആദ്യ കാരവന്‍ പാര്‍ക്ക് വാഗമണില്‍

“Manju”

തിരുവനന്തപുരം ; ‘കാരവന്‍ കേരള’ പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യ കാരവന്‍ പാര്‍ക്ക് വാഗമണില്‍ ആരംഭിക്കുമെന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വേനലവധിക്കു മുമ്പ് പാര്‍ക്ക് തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് ഒരു പുതിയ ഉല്‍പന്നം കൊണ്ടുവരുന്നത്. ഹൗസ് ബോട്ടിന് ശേഷം ‘കാരവന്‍ ടൂറിസം’. 2021 ഒക്ടോബറില്‍ ആരംഭിച്ച കാരവന്‍ പദ്ധതിയില്‍ സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 വ്യക്തികള്‍/സ്ഥാപനങ്ങള്‍ ടൂറിസം വകുപ്പിന് അപേക്ഷ നല്‍കിയി. ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 വ്യക്തികള്‍/സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നതായി മന്ത്രി അറിയിച്ചു.

ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച്‌ അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന്‍പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നത്. 50 സെന്റ് ഭൂമിയാണ് കാരവന്‍ പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവന്‍ അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേര്‍ക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ 5 ശതമാനം എന്നിങ്ങനെ വിനോദസഞ്ചാര വകുപ്പ് സബ്സിഡി നല്‍കും. കോവിഡ് പ്രതിസന്ധി വിനോദ സഞ്ചാര മേഖലയെ തളര്‍ത്തിയ കാലത്തും പദ്ധതിയെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Related Articles

Back to top button