Kerala

കടകളിലെ ക്യൂ ആർ കോഡി ന് മുകളിൽ വ്യാജ ക്യൂ ആർ കോഡുമായി തട്ടിപ്പ്

“Manju”

കൊച്ചി ; യുപിഐ പേമെന്റിനായി ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്റ്റിക്കറിന് മുകളിൽ വ്യാജ ക്യൂ ആർ കോഡ് പതിപ്പിച്ച് തട്ടിപ്പ് . വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്റ്റിക്കറിന് മുകളിലാണ് വ്യാജ സ്റ്റിക്കർ പതിക്കുന്നതെന്ന് പോലീസ് പറയുന്നു .

കടകളിലേക്കുള്ള തുക സ്കാൻ ചെയ്‌ത്‌ പേ ചെയ്യുമ്പോൾ അതിന് പുറത്ത് ഒട്ടിച്ചിരിക്കുന്ന വ്യാജ സ്റ്റിക്കർ നമ്മൾ ശ്രദ്ധിക്കാത്തതിനാൽ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാകും പോകുക. ക്യൂ ആർ കോഡ് തങ്ങളുടെതാണെന്ന് വ്യാപാരികൾ ഉറപ്പുവരുത്തുക. സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താക്കളും ശ്രദ്ധിക്കുക.- കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Related Articles

Back to top button