KeralaLatestThiruvananthapuram

വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: 8,86,960 ഡോസ് വാക്‌സിന്‍കൂടി സംസ്ഥാനത്തിന് ലഭിച്ചു. എട്ട്‌ ലക്ഷം ഡോസ് കോവിഷീല്‍ഡും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം– 1,69,500, എറണാകുളം –1,96,500, കോഴിക്കോട്– 1,34,000 എന്നിങ്ങനെ കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം– 29,440 എറണാകുളം– 34,240, കോഴിക്കോട് –23,280 എന്നിങ്ങനെ കോവാക്‌സിനുമാണ് ലഭ്യമായത്. കൂടാതെ, എറണാകുളത്ത് അര്‍ധരാത്രിയോടെ മൂന്ന്‌ ലക്ഷം കോവിഷീല്‍ഡുമെത്തി.

കൂടുതല്‍ വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തുകയാണ്‌ ആരോഗ്യവകുപ്പ്‌. 60നു മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18നു മുകളില്‍ പ്രായമുള്ള കിടപ്പുരോഗികള്‍ക്കും 15ന് മുമ്ബ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കലാണ് ലക്ഷ്യം. ബുധനാഴ്ച 60നു മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. ആകെ 2,37,528 ഡോസ്‌ വിതരണം ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഉള്‍പ്പെടെ ആകെ 2,24,29,007 ഡോസ്‌ വാക്‌സിനാണ്‌ വിതരണം ചെയ്തത്‌. 1,59,68,802 (45.5 ശതമാനം) പേര്‍ക്ക് ഒന്നാം ഡോസും 64,60,205 (18.41 ശതമാനം) പേര്‍ക്ക് രണ്ടു ഡോസും നല്‍കി.

Related Articles

Back to top button