Kerala

കുപ്രസിദ്ധ നായാട്ട് സംഘം പിടിയിൽ

“Manju”

കാഞ്ഞങ്ങാട്; കാസർകോട് പനത്തടിയിൽ നായാട്ടു സംഘം പിടിയിലായി. വനമേഖലയിൽ വേട്ടയ്‌ക്കിറങ്ങിയ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സൈമൺ എന്നയാൾ ഓടി രക്ഷപ്പെട്ടതായി വിവരം.

പ്രതികളിൽ നിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും പിടിച്ചു. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. ജില്ലയിലെ കുപ്രസിദ്ധ നായാട്ട് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Back to top button