Latest

വീൽ ചെയറിലെത്തിയ യുവതിയെ റസ്റ്റോറന്റിൽ പ്രവേശിപ്പിക്കാതെ ഉടമ

“Manju”

ന്യൂഡൽഹി : വീൽ ചെയറിലെത്തിയ യുവതിയെ റസ്റ്റോറന്റിൽ പ്രവേശിപ്പിക്കാതെ ഉടമ . റെസ്റ്റോറന്റിൽ തനിക്ക് പ്രവേശനം നിഷേധിച്ചതായാണ് വീൽചെയറിൽ ഇരിക്കുന്ന ഗുഡ്ഗാവ് യുവതിയുടെ പരാതി

ഹരിയാനയിലെ ഗുരുഗ്രാമിലെ പ്രശസ്തമായ റസ്‌റ്റോറന്റാണ് ഗുഡ്ഗാവ് . ട്വിറ്റർ പോസ്റ്റിൽ, തന്റെ സാന്നിധ്യം “മറ്റ് ഉപഭോക്താക്കളെ ശല്യപ്പെടുത്തും” എന്ന് പറഞ്ഞ് ജീവനക്കാർ തന്നെ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് സൃഷ്ടി എന്ന യുവതി പറയുന്നു.

വളരെ നാളുകൾക്ക് ശേഷം സുഹൃത്തിന്റെ കുടുംബത്തോടൊപ്പം വെള്ളിയാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ റസ്‌റ്റോറന്റിലേക്ക് പോയതാണെന്ന് സൃഷ്ടി പറഞ്ഞു. സുഹൃത്തിന്റെ സഹോദരൻ അവർക്കായി ടേബിൾ ബുക്ക് ചെയ്യാൻ പോയപ്പോൾ, റസ്റ്റോറന്റ് ഉടമ രണ്ടുതവണ അവഗണിക്കുകയും മൂന്നാം തവണ ആവശ്യം നിരസിക്കുകയും ചെയ്തു. ജീവനക്കാർ സൃഷ്ടിയുടെ വീൽചെയറിന് നേരെ ചൂണ്ടി പറഞ്ഞു, വീൽചെയറിന് അകത്ത് കയറാൻ കഴിയില്ല – എന്നും പറഞ്ഞു .അകത്തുള്ള മറ്റ് ഉപഭോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നായിരുന്നു കാരണം ചൂണ്ടിക്കാട്ടിയത്.

ഒരുപാട് തർക്കങ്ങൾക്കൊടുവിൽ തങ്ങൾ പുറത്ത് പോയതായും സൃഷ്ടി കൂട്ടിച്ചേർത്തു. “എനിക്ക് ഹൃദയം തകർന്നു. വല്ലാത്ത സങ്കടമുണ്ട്. എനിക്ക് വെറുപ്പും തോന്നുന്നു,” സൃഷ്ടി പറഞ്ഞു.

റസ്റ്റോറന്റിൽ നടന്ന തർക്കത്തിന്റെ ഒരു ചെറിയ വീഡിയോയും യുവതി പങ്ക് വച്ചു . അത് ഓൺലൈനിൽ വൈറലായിരുന്നു . നടി പൂജാ ഭട്ട് അടക്കമുള്ളവർ റസ്റ്റോറന്റിനെതിരെ ട്വീറ്റിനെതിരെ തുടർന്ന് റസ്റ്റോറന്റ് സ്ഥാപക പങ്കാളി ഗൗംതേഷ് സിംഗ് ട്വിറ്ററിൽ ക്ഷമാപണം നടത്തി. ‘ വ്യക്തിപരമായി അവരോട് ക്ഷമാപണം നടത്താൻ ഞങ്ങൾ ഇതിനകം തന്നെ സമീപിച്ചിട്ടുണ്ട്. ഇത് ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സ്റ്റാഫിനോട് സഹാനുഭൂതി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് ‘ ഗൗംതേഷ് സിംഗ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button