KeralaLatest

ഗ്രാന്‍ഡ് മാസ്റ്റര്‍ ‍പി.ഡി പ്രമോദിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു

“Manju”

ഇടുക്കി : വൈകല്യങ്ങളെ മറികടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടംപിടിച്ച്‌ ഗ്രാന്‍ഡ് മാസ്റ്റര്‍ ‍പദവി നേടിയ കളക്ടറേറ്റിലെ റവന്യുവകുപ്പ് ജീവനക്കാരന് ‍ പി.ഡി പ്രമോദിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ‍ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് പ്രമോദിനെ മന്ത്രി അനുമോദിച്ചത്.

ഇന്ത്യന്‍ നാഷണല്‍ അത്​ലറ്റും ഏഷ്യന്‍ ഫുട്ബോള്‍ കോച്ചുമായ കഞ്ഞിക്കുഴി ആല്‍പ്പാറ സ്വദേശി പി.ഡി പ്രമോദ് ഫുഡ്ബോളില്‍ നടത്തിയ സിറ്റ് അപ്പ് അടക്കമുള്ള പ്രകടനങ്ങള്‍ക്കും കായിക മികവിനുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് പുറമെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ലഭിച്ചത്. പ്രമോദിന് ജന്മന ഇടതുകൈ ഇല്ല. വലതുകരത്തിന് വൈകല്യം ബാധിച്ചതും. ജീവിതത്തില്‍ മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് പുതിയ വഴി വെട്ടിത്തെളിക്കുകയാണ് പ്രമോദ്. ജോലിക്ക് പുറമെ ഇടുക്കിയിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കായിക രംഗത്ത് സൗജന്യ പരീശീലനവും പ്രമോദ് നല്‍കിവരുന്നു.

ചുരുളി ആല്‍പ്പാറ പള്ളിക്കുന്നേല്‍ പരേതനായ ദാസിന്റെയും ചിന്നമ്മയുടെയും മകനാണ് പ്രമോദ്. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സര്‍വ്വകലാശാല ഫുട്ബോള്‍ ടീമില്‍ ദേശീയ താരമായി. മാരത്തോണില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനും പ്രമോദ് തന്നെ. ഹൈസ്‌കൂള്‍ തലം മുതല്‍ കായിക രംഗത്ത് മാറ്റുരച്ച പ്രമോദ് നിരവധി സമ്മാനങ്ങളും മെഡലുകളും വാങ്ങിയിട്ടുണ്ട്.

Related Articles

Back to top button