Kerala

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യയനം മുന്നോട്ട് പോകും; വി.ശിവൻകുട്ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ അദ്ധ്യയനം പുരാരംഭിച്ചപ്പോൾ, 82 ശതമാനം കുട്ടികളും സ്‌കൂളിൽ ഹാജരായതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ ആയിരിക്കും അദ്ധ്യയനം എന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പ്രീ-പ്രൈമറി ക്ലാസ്സുകളും ഇന്ന് ആരംഭിച്ചു. കൊറോണ നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ ഓഫ്ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50 ശതമാനം കുട്ടികൾ ഉച്ചവരെ അദ്ധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65 ശതമാനം കുട്ടികൾ ക്ലാസ്സുകളിൽ എത്തിച്ചേർന്നിരുന്നു എന്ന് വി.ശിവൻകുട്ടി വ്യക്തമാക്കി.

ഫെബ്രുവരി 21 മുതൽ 1-9 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button