IndiaLatest

ചൈനീസ് ഇറക്കുമതി കുറച്ചാല്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടങ്ങള്‍

“Manju”

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചു കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് വരാന്‍ പോകുന്നത് വന്‍ നേട്ടങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. നിലവില്‍, ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ അളവ് പകുതിയാക്കി കുറച്ചു കഴിഞ്ഞാല്‍, ജിഡിപിയില്‍ ഇന്ത്യയ്ക്ക് 20 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധനവ് സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താല്‍ ഗണ്യമായ വ്യത്യാസം ഉണ്ടാക്കാന്‍ സാധിക്കുമെന്നതാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറക്കുമതിയുടെ കാര്യത്തില്‍, ചൈനയുമായുള്ള വ്യാപാരകമ്മി കുറയ്ക്കുന്നതിനാണ് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതം പ്രാധാന്യം കൊടുത്തിരുന്നത്. എന്നിരുന്നാലും, ഇക്കോറാപ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ മൊത്തം ഉല്‍പ്പന്നങ്ങളില്‍ ചൈനയുടെ പങ്ക് 16.5 ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്.

68 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 6,367 ഉല്‍പന്നങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. മൊത്തം ഇറക്കുമതിയുടെ 15.3 ശതമാനമാണിത്.

Related Articles

Back to top button