IndiaKeralaLatest

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ശ്വാസകോശാര്‍ബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Related Articles

Back to top button