IndiaLatest

മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി ചൈന ചാരപ്പണിക്കായി കപ്പല്‍ അയച്ചു. ഇന്ത്യന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്-6 കപ്പല്‍ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാന്‍ വാങ്-6 നിലവില്‍ ബാലിക്ക് സമീപമാണെന്ന് മറൈന്‍ ട്രാഫിക് അറിയിച്ചു.

നവംബര്‍ 10 നും 11 നും ഇടയില്‍ ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ (വീലര്‍ ഐലന്‍ഡ്) 2,200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ദ്വീപില്‍ നിന്ന് ഇന്ത്യ പലപ്പോഴും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ചൈനീസ് കപ്പല്‍ എത്തിയതെന്നാണ് കരുതുന്നത്. മിസൈല്‍ നിരീക്ഷിക്കാനാണോ കപ്പല്‍ അയച്ചതെന്ന ആശങ്കയുമുണ്ട്.

ഈ വര്‍ഷം ഓഗസ്റ്റില്‍ ചൈനയുടെ യുവാന്‍ വാങ്-5 ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്‌ ശ്രീലങ്ക പ്രവേശനം അനുവദിച്ച കപ്പല്‍ ആറ് ദിവസത്തിന് ശേഷം ചൈനയിലെ ജിയാങ് യിന്‍ തുറമുഖത്ത് തിരിച്ചെത്തി. ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ മുഴുവന്‍ അവകാശങ്ങളും ചൈനയ്ക്കാണ്.

Related Articles

Back to top button