KeralaLatest

പൂജിതപീഠം സമാപന സമ്മേളനത്തില്‍ ഡോ.ജോർജ് ഓണക്കൂറിനെ ആദരിക്കും

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണ ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ആദരിക്കും .ശാന്തിഗിരി ആശ്രമവുമായി ദീർഘകാല ആത്മബന്ധമുള്ള ഡോക്ടർ ജോർജ് ഓണക്കൂറിന് തന്റെ ആത്മകഥയായ ‘ഹൃദയരാഗങ്ങൾ’ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.  ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിനെക്കുറിച്ചും ആശ്രമവുമായുള്ള ഹൃദയബന്ധത്തെ കുറിച്ചും അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ 1941 നവംബര്‍ 16ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്താണ് ജനിച്ചത്. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മതേതര പുരോഗമന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് ഡോ.ജോർജ് ഓണക്കൂർ.

Related Articles

Back to top button