InternationalLatest

ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിലേക്ക്

“Manju”

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ഇതില്‍ 19 പേര്‍ മലയാളികളാണ്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് ബുക്കാറെസ്റ്റില്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒന്‍പതരയോടെ വിമാനം മുംബൈയില്‍ എത്തും.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന മലയാളികള്‍ക്കും തമാസം, ഭക്ഷണം മരുന്നും ഒരുക്കുമെന്നും മുഴുവന്‍ പേരെയും സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിരക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞു.

 

Related Articles

Back to top button