KeralaLatestThiruvananthapuram

റിയാദിൽ മരിച്ച ചെമ്പഴന്തി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.

“Manju”

 

പോത്തൻകോട് : സൗദി അറേബ്യയിലെ റിയാദിൽ മരിച്ച ചെമ്പഴന്തി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ചെമ്പഴന്തി ആനന്ദേശ്വരം നന്ദനത്തിൽ രാജപ്പൻ വിജയമ്മ ദമ്പതികളുടെ മകൻ ആർ.സുരേഷ് (43)ആണ് മരിച്ചത്. പത്തുവർഷമായി റിയാദിലെ വർക് ഷോപ്പിൽ വെൽഡിംഗ് തൊഴിലാളിയായിരുന്നു. വർക് ഷോപ്പിനോടടുത്തുള്ള ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസ്സം. പെരുന്നാളിന് തലേദിവസം ശമ്പളം വാങ്ങിപ്പോയ ഇയാളെ കാണാതാവുകയായിരുന്നു. മെയ് 16 ന് ഫ്ളാറ്റിന്റെ താഴെ താമസിക്കുന്നവർ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പ്രിയ, മക്കൾ‌ നിതിൻ, നന്ദന. മരണാനന്തര ചടങ്ങൾ വ്യാഴാഴ്ച രാവിലെ 8 ന് നടക്കും.

Related Articles

Back to top button